National
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം
കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിക്കാനാകില്ല
ന്യൂഡല്‍ഹി | കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിക്കാനാകില്ലെന്ന കേന്ദ്രം പറഞ്ഞു. എ എ റഹീം എം പിക്ക് പാര്‍ലിമെന്റില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, പൊതുജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എം എല്‍ എ ആവിശ്യപ്പെട്ടുന്നു.
പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കണമെന്നായിരുന്നു എം എല്‍ എയുടെ അഭിപ്രായം.