Connect with us

National

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ ഫെബ്രുവരി പതിനഞ്ചിനകം കേന്ദ്രം നിലപാട് അറിയിക്കണം: സുപ്രീം കോടതി

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ ഫെബ്രുവരി പതിനഞ്ചിനകം കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഹര്‍ജികളില്‍ മാര്‍ച്ചില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ സുപ്രീം കോടതി ഈ ഹര്‍ജികള്‍ പരിഗണിക്കുകയോ അല്ലെങ്കില്‍ ഹൈക്കോടതിയുടെ വിശാല ബെഞ്ചിനോട് ഈ വിഷയം പരിഗണിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി തന്നെ ഈ ഹര്‍ജികള്‍ കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യത്തെക്കുറിച്ച് നാല് മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനങ്ങളുടെ നിലപാട് തേടിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹികമായ അനന്തര ഫലം ഉണ്ടാക്കുന്ന വിഷയം കൂടിയാണിതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു.

 

---- facebook comment plugin here -----

Latest