Connect with us

Ongoing News

കേന്ദ്ര ബജറ്റ് പ്രവാസികളെ തീര്‍ത്തും അവഗണിച്ചു: ഐ സി എഫ്

വിദേശങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനോ ക്ഷേമം ഉറപ്പാക്കുന്നതിനോ പദ്ധതികള്‍ ഉണ്ടാവുന്നില്ല എന്നത് തുടരുകയാണ്.

Published

|

Last Updated

ദുബൈ | പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ട ബജറ്റ് പ്രവാസികളെ തീര്‍ത്തും അവഗണിച്ചുവെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ആരോപിച്ചു.

പ്രവാസികള്‍ വഴി രാജ്യത്തെത്തുന്ന പണം രാജ്യത്തിന്റെ സമ്പദ്ഘടനയെ സംരക്ഷിക്കുന്നു എന്ന പ്രസ്താവനയില്‍ ഒതുങ്ങിയിരിക്കുകയാണ് പ്രവാസി പരാമര്‍ശം. അതിനായി വിദേശങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനോ ക്ഷേമം ഉറപ്പാക്കുന്നതിനോ പദ്ധതികള്‍ ഉണ്ടാവുന്നില്ല എന്നത് തുടരുകയാണ്.

രാജ്യത്തിന്റെ ഭാഗമായ പ്രവാസി സമൂഹത്തോടുള്ള ഈ അവഗണന വികസിത് ഭാരത് എന്ന മുദ്രാവാക്യത്തെ എത്രത്തോളം സാധൂകരിക്കുന്നതാണ് എന്ന് ഭരണാധികാരികള്‍ ചിന്തിക്കേണ്ടതുണ്ടെന്ന് ഐ സി എഫ് പ്രസ്താവനയില്‍ പറഞ്ഞു.

 

Latest