National
പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍
പ്രത്യേക സമ്മേളനത്തിന്റെ അജന്‍ഡ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
ന്യൂഡല്‍ഹി | പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലിമെന്റ് ചേരുക. അഞ്ച് സിറ്റിംഗുകളാണ് ഉണ്ടാകുകയെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
അതേസമയം, പ്രത്യേക സമ്മേളനത്തിന്റെ അജന്‍ഡ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. എക്‌സിലാണ് പ്രഹ്ളാദ് ജോഷി പ്രത്യേക സമ്മേളനത്തിന്റെ കാര്യം അറിയിച്ചത്. അമൃത് കാലത്തിനിടെ, പാര്‍ലിമെന്റില്‍ ഫലപ്രദമായ ചര്‍ച്ചയും സംവാദവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം എക്‌സില്‍ കുറിച്ചു.
പുതിയ പാര്‍ലിമെന്റ് മന്ദിരത്തിലാണോ സമ്മേളനമെന്നതും വ്യക്തമല്ല. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സെഷന്‍ ഉണ്ടായിരിക്കില്ലെന്നാണ് സൂചന. ലോക്‌സഭയുടെ 13ാം സെഷനും രാജ്യസഭയുടെ 261ാം സെഷനുമായിരിക്കും ഇത്.