National
പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഈ മാസം 14 യോഗം ചേരും
ന്യൂഡല്‍ഹി | അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും അരുണ്‍ ഗോയല്‍ രാജിവെച്ചതിനും പിന്നാലെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഈ മാസം 14 യോഗം ചേരും. നിയമമന്ത്രി അര്‍ജുന്‍ റാം മേഖ് വാള്‍, ലോകസഭയിലെ ഏറ്റവും മുതിര്‍ന്ന പ്രതിപക്ഷ അംഗമായ അധിര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങിയ സമിതിയാണ് യോഗം ചേരുന്നത്.
അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിലാണ് വിരമിച്ചത്. പകരം ആരെയും നിയമിക്കാതെ കമ്മീഷനില്‍ രണ്ടംഗം മാത്രമായി തുടരുമ്പോഴാണ് അരുണ്‍ ഗോയല്‍ രാജി വെച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാജീവ് കുമാര്‍ മാത്രമായി. മാര്‍ച്ച് 15 നകം പുതിയ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കും.
---- facebook comment plugin here -----