Connect with us

National

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത് മൂന്ന് ശതമാനം വര്‍ധിപ്പിച്ചു

മൂന്ന് ശതമാനം വര്‍ധന നിലവില്‍ വരുന്നതോടെ ഡിഎ 31 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി ഉയരും.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 47 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കും. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

മൂന്ന് ശതമാനം വര്‍ധന നിലവില്‍ വരുന്നതോടെ ഡിഎ 31 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി ഉയരും. വര്‍ധിപ്പിച്ച ഡിഎ നിരക്ക് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വര്‍ധന സര്‍ക്കാരിന് പ്രതിവര്‍ഷം 9540 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കും.

നിലവിലുള്ള ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിക്കുമ്പോഴെല്ലാം പെന്‍ഷന്‍കാര്‍ക്കുള്ള ഡിയര്‍നസ് റിലീഫും (ഡിആര്‍) വര്‍ധിപ്പിക്കാറുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍രുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത മൂന്ന ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ആദ്യം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ജൂലായ് മാസത്തെ ശമ്പളത്തില്‍ എല്ലാ കേന്ദ്ര ജീവനക്കാര്‍ക്കും ആ വര്‍ദ്ധനവ് ലഭ്യാമാക്കുകയും ചെയ്തിരുന്നു.

2020 ജനുവരി 1 മുതല്‍ 2021 ജൂണ്‍ 30 വരെ ‘ഡിഎ’ മരവിപ്പിച്ചിരുന്നു. ആ കാലയളവില്‍ ഡിഎ നിരക്കില്‍ വര്‍ധനയുണ്ടായിട്ടില്ല. ആ 18 മാസങ്ങളില്‍, ‘ഡിഎ’ നിരക്ക് 17 ശതമാനം മാത്രമാണ് കണക്കാക്കിയിരുന്നത്.

Latest