National
മലയാളിയായ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി ആനന്ദ ബോസിന് ഇസഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍
കേന്ദ്രം വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് ഇസഡ് പ്ലസ്.
ന്യൂഡല്‍ഹി| മലയാളിയായ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ ബോസിന് ഇസഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) കമാന്റോകള്‍ ഇനി അദ്ദേഹത്തിന് സുരക്ഷയൊരുക്കും. കേന്ദ്രം വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് ഇസഡ് പ്ലസ്.
ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവില്‍ നവംബര്‍ 23നാണ് മുന്‍ ഐ.എ.എസ് ഓഫീസറായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്. അതുവരെ മേഘാലയ സര്‍ക്കാറിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. 2019ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.
---- facebook comment plugin here -----