minimum support price
നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍: ഇതോടെ ക്വിന്റലിന് 2,300 രൂപയാകും
കര്‍ഷകസമരം ലോക്‌സഭ തെരഞ്ഞടുപ്പിലെ ബിജെപിയുടെ തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് തീരുമാനം
ന്യൂഡല്‍ഹി | നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. നെല്ലിന് ക്വിന്റലിന് താങ്ങുവില 117 രൂപ വര്‍ധിപ്പിച്ചു. ഇതോടെ നെല്ലിന്റെ താങ്ങുവില 2,300 രൂപയാകും.
നെല്ലിന് 2014-15 ഉണ്ടായിരുന്ന താങ്ങുവിലയുമായി താരതമ്യം ചെയ്താല്‍ 69 ശതമാനം വര്‍ധന ഉണ്ടായെന്ന് കന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവിലയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. നെല്ലിനു പുറമെ ചോളം, ബജ്റ, റാഗി, സോയാബീന്‍, നിലക്കടല, പരുത്തി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയും വര്‍ധിപ്പിക്കാനുള്ള ത തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
കര്‍ഷകസമരം ലോക്‌സഭ തെരഞ്ഞടുപ്പിലെ ബിജെപിയുടെ തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് താങ്ങുവില ഉയര്‍ത്താനുള്ള തീരുമാനം വരുന്നത്. ഈ വര്‍ഷം അവസാനം ഹരിയാന, ജാര്‍ഖണ്ഡ് മഹാരഷ്ട്ര സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്.
കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപ താങ്ങുവിലയായി മാത്രം ലഭിക്കുമെന്നും കഴിഞ്ഞ സീസണെ അപേക്ഷിച്ച് 35,000 കോടിരൂപയുടെ വര്‍ധന വാണുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. മൂന്നാം മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് നല്‍കുന്നത്.
ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും താങ്ങുവില വേണമെന്ന നയപരമായ തീരുമാനം വര്‍ധനവില്‍ പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ നിലവില്‍ 53.4 ദശലക്ഷം ടണ്‍ അരി സ്റ്റോക്കുണ്ട്. നിലവിലെ സ്റ്റോക്ക് ജൂലൈ ഒന്നിന് ആവശ്യമായതിന്റെ നാലിരട്ടിയാണ്.