National
ഭാരത് ഉത്പന്നങ്ങളുടെ വില്‍പന വിപുലമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഓണ്‍ലൈന്‍ വില്‍പനയും സജീവമാക്കും.
ന്യൂഡല്‍ഹി | ഭാരത് ഉത്പന്നങ്ങളുടെ വില്‍പന വിപുലമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓരോ നിയമസഭാ മണ്ഡലത്തിലും ഭാരത് ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ എത്തിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഓണ്‍ലൈന്‍ വില്‍പനയും സജീവമാക്കും.
ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഉള്ളി, മറ്റ് കാര്‍ഷികോത്പന്നങ്ങള്‍ തുടങ്ങിയവ സര്‍ക്കാരിന് വേണ്ടി സംഭരിച്ച് ന്യായമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയാണ് ഭാരത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍ സി സി എഫ്) ഉടമസ്ഥതയിലുള്ള സ്റ്റോറുകള്‍ വഴിയാണ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുക.
---- facebook comment plugin here -----