Connect with us

National

വിമര്‍ശനങ്ങളെ ഒതുക്കി കേന്ദ്ര സര്‍ക്കാര്‍; സഭാ രേഖകളിൽ വീണ്ടും കത്രിക പ്രയോഗം

രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും പിന്നാലെ മോദിക്കെതിരായ ജയറാം രമേശിന്റെ പ്രസ്താവനയും രേഖയില്‍ നിന്ന് ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി| വീണ്ടും ഭരണപക്ഷത്തിനെതിരെയുളള വിമര്‍ശനങ്ങള്‍ രേഖകളില്‍ നിന്നും നീക്കി കേന്ദ്രസര്‍ക്കാര്‍. രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും പിന്നാലെ മോദിക്കെതിരായ ജയറാം രമേശിന്റെ പ്രസ്താവനയും പാർലിമെന്റ് രേഖയില്‍ നിന്ന് ഒഴിവാക്കി. ആരോപണങ്ങളില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്ന ജയറാം രമേശിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് സഭാ രേഖകളില്‍ നിന്ന് നീക്കിയത്.

കഴിഞ്ഞ ഒരാഴ്ച്ചയായി അദാനിയുടെയും മോദിയുടെയും കൂട്ടുക്കെട്ടിനെതിരെ വന്‍ തോതിലുളള വിമര്‍ശനങ്ങളായിരുന്നു രാജ്യസഭയില്‍ നിന്നും ഉയര്‍ന്നത്. അതിനൊന്നും വ്യക്തമായി മറുപടി തരാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞ പരാമര്‍ശങ്ങളും കൂടെ രേഖകളില്‍ നിന്നും നീക്കി തടിയൂരാനുളള ശ്രമത്തിലാണ് കേന്ദ്രം.

അദാനി വിഷയത്തിൽ ഉയർന്ന വിമർശനങ്ങൾ പ്രധാനമന്ത്രിക്കെതിരായ നീക്കമായി മാറാതിരിക്കാനുളള ജാഗ്രതയിലാണ് ഇപ്പോള്‍ ഭരണപക്ഷം.

 

---- facebook comment plugin here -----

Latest