Kerala
ദുരന്തസമയത്തെ പണം ചോദിച്ച കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: മന്ത്രി കെ രാജന്‍
മലയാളിയുടെ അവകാശമായത് കൊണ്ടാണ് കേന്ദ്രസഹായം നിരന്തരം ചോദിക്കുന്നത്.
തൃശൂര്‍ | ദുരന്തസമയത്തെ എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുകയാണെന്നും കേരളം ഇന്ത്യയുടെ ഭാഗമല്ലായെന്ന് കേന്ദ്രം കണക്കാക്കുന്നുണ്ടോ എന്നും റവന്യൂമന്ത്രി കെ രാജന്‍.
മലയാളിയുടെ അവകാശമായത് കൊണ്ടാണ് കേന്ദ്രസഹായം നിരന്തരം ചോദിക്കുന്നത്. കേന്ദ്രസേനയുടെ ഭാഗമായി നല്‍കിയ സേവനങ്ങള്‍ക്ക് നന്ദിയുണ്ട്. ആ തുക സഹായത്തില്‍ നിന്ന് വെട്ടിക്കുറക്കണമെങ്കില്‍ ചര്‍ച്ചയാകാം. നിലപാട് കോടതിയെ അറിയിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ഏത് ഘട്ടത്തേയും നേരിടാന്‍ കേരളം തയ്യാറാണ്. കേരളത്തിന് കിട്ടേണ്ടത് കേരളത്തിന്റെ അവകാശമാണ്.
എയര്‍ലിഫ്റ്റിങിന്റെ പണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കും. എന്നാല്‍ പണം എവിടെ നിന്നാണ് നല്‍കുകയെന്നും മന്ത്രി ചോദിച്ചു. എസ് ഡി ആര്‍ എഫിന്റെ മാനദണ്ഡം നോക്കാതെ പണം ചെലവഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കേണ്ടതായിരുന്നു. കേരളത്തിന് ഇച്ഛാശക്തിയുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുകയാണ് മുഖ്യ പരിഗണന. വയനാടിന്റെ സാഹചര്യത്തില്‍ ടൗണ്‍ഷിപ്പിന് ഭൂമി കണ്ടെത്തുക പ്രയാസമാണ്. 25 സ്ഥലങ്ങള്‍ ഇതുവരെ കണ്ടു. ഏറ്റവും വേഗത്തില്‍ പുനരധിവാസം നടപ്പാക്കും. നമുക്ക് തിരിച്ചുവരാനാകുമെന്നും മന്ത്രി പറഞ്ഞു.