Connect with us

Kerala

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഏപ്രില്‍ 25 മുതല്‍ 27 വരെ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

|

Last Updated

പാലക്കാട്| പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 25 മുതല്‍ 27 വരെ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ താപനില രേഖപ്പെടുത്തിയതും വരും ദിവസങ്ങളില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലുമാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പകല്‍ സമയത്ത് ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക, ധാരാളം വെള്ളം കുടിക്കുക, ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന പുറം ജോലികളും കായിക വിനോദങ്ങളും പൂര്‍ണമായും നിര്‍ത്തിവെക്കുക, പുറത്തിറങ്ങുമ്പോള്‍ കുടയും പാദരക്ഷയും നിര്‍ബന്ധമായും ഉപയോഗിക്കുക, നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണമായും ഒഴിവാക്കുക, എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വെക്കുക എന്നീ നിര്‍ദേശങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നോട്ട് വെക്കുന്നു.

 

 

Latest