Connect with us

Kerala

മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മിഷന്‍

2011 ന് ശേഷം ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യം വീണ്ടും അംഗീകരിക്കുന്നത് ഇപ്പോഴാണ്

Published

|

Last Updated

തിരുവനന്തപുരം |  മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ നടത്തണമെന്നും മേല്‍നോട്ട സമിതി വിലയിരുത്തി. 2011 ന് ശേഷം ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യം വീണ്ടും അംഗീകരിക്കുന്നത് ഇപ്പോഴാണ്. 2026 സുരക്ഷാ പരിശോധന മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഏറ്റവും പുതിയ തീരുമാനം.

മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ല്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്

 

Latest