Connect with us

National

കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് തമിഴ്‌നാട് മന്ത്രി

മന്ത്രി തനിക്ക് ഇരിക്കാന്‍ കസേര ആവശ്യപ്പെട്ടു. എന്നാല്‍, കസേര കൊണ്ടുവരാന്‍ വൈകി. ഇതോടെ ദേഷ്യത്തോടെ കല്ലെറിയുകയായിരുന്നു.

Published

|

Last Updated

ചെന്നൈ| കസേര കൊണ്ടുവരാന്‍ വൈകിയതിന് പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് തമിഴ്‌നാട് മന്ത്രി. ഡിഎംകെ നേതാവും തമിഴ്‌നാട് ക്ഷീര വികസന മന്ത്രിയുമായ എസ്എം നാസറാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിഞ്ഞത്. മന്ത്രി കല്ലെറിയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കാനുള്ള പരിപാടിയുടെ ക്രമീകരണങ്ങള്‍ പരിശോധിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ മന്ത്രി തനിക്ക് ഇരിക്കാന്‍ കസേര ആവശ്യപ്പെട്ടു. എന്നാല്‍, കസേര കൊണ്ടുവരാന്‍ വൈകി. ഇതോടെ മന്ത്രി ദേഷ്യത്തോടെ കല്ലെറിയുകയായിരുന്നു.

 

Latest