m sivasankar
ലോക്കര്‍ തുറന്നത് എം ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
പത്തു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കല്‍
കൊച്ചി | തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നത് എം ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി.
കൊച്ചിയിലെ ഇഡി ഓഫീസില്‍ പത്തു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിലാണ് വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. വേണുഗോപാലിന്റെയും സ്വപ്‌നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നാണ് ലൈഫ്മിഷന്‍ അഴിമതിക്കേസിലെ കോഴത്തുകയായ ഒരുകോടി രൂപ പിന്നീട് കണ്ടെടുത്തത്.
ലോക്കറില്‍ വയ്ക്കാന്‍ സ്വപ്‌ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും വേണുഗോപാല്‍ മൊഴി നല്‍കി. എന്നാല്‍, കോഴ ഇടപാടിനെപ്പറ്റി താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുകയാണ്.
ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ചൊവ്വാഴ്ച ആണ് ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് . തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം അറസ്റ്റിലായെങ്കിലും ശിവശങ്കര്‍ ചോദ്യം ചെയ്യലിനോടു സഹകരിച്ചിരുന്നില്ല. തുടര്‍ന്നാണു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചത്.