Supre court chief justice
രോഹിണി കോടതി വെടിവെപ്പില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആശങ്ക രേഖപ്പെടുത്തി
കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
ന്യൂഡല്‍ഹി | രോഹിണി കോടതിയിലെ വെടിവെപ്പില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആശങ്ക രേഖപ്പെടുത്തി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി അദ്ദേഹം സംസാരിച്ചു. കോടതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്താന്‍ നടപടി വേണം എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദ്ദേശിച്ചു.
അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. രോഹിണി കോടതിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ട നേതാവ് ജിതേന്ദര്‍ ഗോഗിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആയിരുന്നു സംഭവം. ഗോഗിയെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയപ്പോള്‍ ആക്രമണം നടത്തിയവരെ പൊലീസ് വധിക്കുകയായിരുന്നു.
---- facebook comment plugin here -----