Connect with us

Kerala

സമരത്തെ തള്ളി മുഖ്യമന്ത്രിയും; അവസാന പ്രതീക്ഷയും നഷ്ടമായ വനിതാ സിപിഒ ഉദ്യോഗാര്‍ഥികള്‍ ഇന്ന് സ്വയം റീത്ത് വെച്ച് പ്രതിഷേധിക്കും

ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നും ലിസ്റ്റിലുളള എല്ലാവര്‍ക്കും നിയമനം നല്‍കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Published

|

Last Updated

തിരുവനന്തപുരം| സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി എത്തിയതോടെ പ്രതീക്ഷ നഷ്ടമായ അവസ്ഥയിലാണ് വനിതാ സിപിഒ ഉദ്യോഗാര്‍ഥികള്‍. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നും ലിസ്റ്റിലുളള എല്ലാവര്‍ക്കും നിയമനം നല്‍കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നല്‍ക്കെ ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലായിരുന്നു ഉദ്യോഗാര്‍ഥികളുടെ അവസാന പ്രതീക്ഷ. അത് നഷ്ടമായതോടെ ഇന്ന് സ്വയം റീത്ത് വെച്ച് പ്രതിഷേധിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

അതേസമയം, സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാപ്രവര്‍ത്തകര്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് 67ാം ദിവസത്തിലേക്കും നിരാഹാര സമരം 29ാം ദിവസത്തിലുമെത്തി. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആശ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആശമാര്‍. എന്നാല്‍ ആശാ സമരത്തില്‍ പുതിയ ചര്‍ച്ചക്കുള്ള സാഹചര്യം ഒന്നുമില്ലെന്ന പ്രതികരണമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്.