Connect with us

Kerala

വെടിവച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സി പി എമ്മിനെയും തള്ളിപ്പറയില്ല; നിലപാട് വ്യക്തമാക്കി കെ ടി ജലീല്‍

സി പി എമ്മിനോടും ഇടത് മുന്നണിയോടും നന്ദികേട് കാണിക്കില്ല. പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. അന്‍വറിനെതിരെ സി പി എം പറഞ്ഞാല്‍ പ്രചാരണത്തിന് ഇറങ്ങും.

Published

|

Last Updated

മലപ്പുറം | പി വി അന്‍വര്‍ എം എല്‍ എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി കെ ടി ജലീല്‍. അന്‍വറിനൊപ്പമില്ലെന്ന് ജലീല്‍ പ്രതികരിച്ചു. അന്‍വറിനെ രാഷ്ട്രീയ വിയോജിപ്പ് അറിയിക്കും.

സി പി എമ്മിനോടും ഇടത് മുന്നണിയോടും നന്ദികേട് കാണിക്കില്ല. പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. വെടിവച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സി പി എമ്മിനെയും തള്ളിപ്പറയില്ല.

അന്‍വറിനെതിരെ സി പി എം പറഞ്ഞാല്‍ പ്രചാരണത്തിന് ഇറങ്ങും. പി വി അന്‍വര്‍ രൂപവത്കരിക്കുന്ന പാര്‍ട്ടിയിലേക്ക് താനില്ലെന്നും ജലീല്‍ വ്യക്തമാക്കി.

 

Latest