National
ആദ്യ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പഴയ കാറില്‍ എത്തി മുഖ്യമന്ത്രി
വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂര്‍, എം.എല്‍.എ ലഹൗള്‍-സ്പിതി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
ഷിംല| നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പഴയ കാറില്‍ ഹിമാചല്‍ പ്രദേശ് വിധാന്‍സഭയിലെത്തി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു.
ആദ്യമായി എം.എല്‍.എ ആയതിന് ശേഷം ആള്‍ട്ടോ കാറാണ് ഉപയോഗിച്ചതെന്നും അന്നുമുതല്‍ എം.എല്‍.എ എന്ന നിലയില്‍ വിധാന്‍സഭാ സന്ദര്‍ശിക്കാന്‍ ഈ കാര്‍ ഉപയോഗിക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂര്‍, എം.എല്‍.എ ലഹൗള്‍-സ്പിതി എന്നിവരും ഈ അവസരത്തില്‍ അദ്ദേഹത്തെ അനുഗമിച്ചു.
ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രിയും പാര്‍ലമെന്ററികാര്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ചൗഹാനും ചേര്‍ന്ന് മുഖ്യമന്ത്രിയെ വിധാന്‍സഭയില്‍ സ്വീകരിച്ചു.
ഇദ്ദേഹം വിവിഐപി പ്രോട്ടോക്കോള്‍ ഇല്ലാതെ ആളുകളെ കണ്ടുമുട്ടുന്നതും ഒരു സാധാരണക്കാരനെപ്പോലെ പെരുമാറുന്നതും ഇതാദ്യമായിരുന്നില്ല.