Connect with us

Kerala

സിദ്ദീഖിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണ് സിദ്ദീഖിന്റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംവിധായകന്‍ സിദ്ദീഖിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണ് സിദ്ദീഖിന്റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയായിരുന്നു സിദ്ദീഖ്. ഗൗരവതരമായ ജീവിത പ്രശ്‌നങ്ങളെ നര്‍മമധുരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ സിദ്ദീഖ് ശ്രദ്ധേയമായ മികവ് പുലര്‍ത്തി.

അദ്ദേഹവും ലാലും ചേര്‍ന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും മായാതെ നില്‍ക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നല്‍കാന്‍ സിദ്ദീഖിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest