Kerala
മുഖ്യമന്ത്രിക്ക് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല; സത്യം വ്യക്തമായിട്ടും തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല: മന്ത്രി മുഹമ്മദ് റിയാസ്
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തലക്കടിക്കണം. അത് മനസിലാക്കിയാണ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തലയായ പിണറായി വിജയനെ അടിക്കാനുള്ള ശ്രമം നടത്തുന്നത്.
തിരുവനന്തപുരം | മുഖ്യമന്ത്രിക്ക് പിണറായി വിജയന് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ മാധ്യമ ഉടമകള്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ പ്രചാരണം നടത്തിയത്.എന്നാല്‍, ഇതിന്റെ നിജസ്ഥിതി മനസിലായതിന് ശേഷം തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ടയാണ് ഇക്കാര്യത്തില്‍ നടപ്പിലാക്കുന്നത്.ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തലക്കടിക്കണം. അത് മനസിലാക്കിയാണ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തലയായ പിണറായി വിജയനെ അടിക്കാനുള്ള ശ്രമം നടത്തുന്നത്. ജനങ്ങളോട് കാര്യങ്ങള്‍ പറയാന്‍ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു