Connect with us

From the print

മുഖ്യമന്ത്രി ഇഫ്ത്വാര്‍ വിരുന്ന് സംഘടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേര്‍ന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

Published

|

Last Updated

മുഖ്യമന്ത്രി ഒരുക്കിയ ഇഫ്ത്വാർ വിരുന്നിനെത്തിയ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരിയെ പിണറായി വിജയൻ സ്വീകരിക്കുന്നു

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്ത്വാര്‍ വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ഇഫ്ത്വാര്‍ വിരുന്ന് സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേര്‍ന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ രാജന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, വി അബ്ദുര്‍റഹ്മാന്‍, ജി ആര്‍ അനില്‍, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിന്‍, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സജി ചെറിയാന്‍, എ കെ ശശീന്ദ്രന്‍, വി എന്‍ വാസവന്‍, ഡോ. ആര്‍ ബിന്ദു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എന്‍ അലിഅബ്ദുല്ല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സിദ്ദീഖ് സഖാഫി നേമം, എം വി ഗോവിന്ദന്‍, എം എം ഹസന്‍, പി കെ കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം, ഇ പി ജയരാജന്‍, ഒ രാജഗോപാല്‍, പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ , എം എല്‍ എമാര്‍, ഉദ്യോ ഗസ്ഥര്‍, മാധ്യമ സ്ഥാപന മേധാവികള്‍ പങ്കെടുത്തു.

സന്ദേശമറിയിച്ച് കാന്തപുരം
മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്ത്വാറില്‍ സ്നേഹസന്ദേശം കൈമാറി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. റമസാന്‍ പകരുന്ന മാനവികതയുടെയും സഹാനുഭൂതിയുടെയും സന്ദേശം കൈമാറാനും നാടിന്റെ ഐക്യത്തിനും ചേര്‍ത്തുനില്‍പ്പിനും വേദിയൊരുക്കിയ മുഖ്യമന്ത്രിയെ കാന്തപുരം അഭിനന്ദിച്ചു. മെച്ചപ്പെട്ട സാമൂഹിക നിര്‍മിതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയട്ടെയെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആശംസിച്ചു.