Connect with us

niyamasabha session

സിദ്ധാര്‍ഥന്റെ മരണം സി ബി ഐക്ക് കൈമാറുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി മുഖ്യമന്ത്രി

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കമായി

Published

|

Last Updated

തിരുവനന്തപുരം | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് കൈമാറുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

അന്വേഷണം സി ബി ഐക്ക് കൈമാറുന്നതില്‍ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കാണ് ജാഗ്രതക്കുറവ് ഉണ്ടായത്. സിദ്ധാര്‍ഥന്റെ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ തന്നെ സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോപണ വിധേയരായ എല്ലാ വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു. ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് പോലീസും സര്‍ക്കാരും സ്വീകരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ജാഗ്രതകുറവുണ്ടായി എന്ന് കണ്ടെത്തി മുന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു വിശദീകരണത്തിനുശേഷം അവരെ തിരിച്ചെടുത്തു.

റാഗിങിനെതിരെ സ്വീകരിക്കുന്നത് കര്‍ശന നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ഥന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. ഇത്തരം ക്രൂരത എവിടെ നടന്നാലും അതിനെ അംഗീകരിക്കില്ലെന്നും അതിനു നേതൃത്വം കൊടുത്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് യു ഡി എഫ് സഭയില്‍ എത്തിയത്. ബാര്‍കോഴ വിവാദം പ്രതപക്ഷം സഭയില്‍ ഉന്നയിച്ചു.

 

---- facebook comment plugin here -----

Latest