Connect with us

Kerala

കേരളത്തിന് അര്‍ഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ നേട്ടത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യ കമീഷന്‍ അനുവദിച്ച വിഹിതത്തിലായാലും കേന്ദ്ര ബജറ്റിലായാലും ധന മന്ത്രാലയത്തിന്റെ തീരുമാനത്തിലായാലും സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ സമീപനം ഉണ്ടാകുന്നു. കേരളത്തിന്റെ നേട്ടത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെടുന്നു.

ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനത്തിന് പ്രത്യേക സഹായം നിഷേധിക്കുന്നുവെന്നും വയനാട് ദുരന്തത്തില്‍ സഹായം ലഭിക്കാത്തതിനെതിരെ മുഖ്യമന്ത്രി വിമര്‍ശിച്ചു.