Connect with us

National

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉപാധിവെച്ച് അശോക് ഗലോട്ട്

ഗലോട്ട് പ്രസിഡന്റായാല്‍ ഏറെ നാളായി മോഹിക്കുന്ന മുഖ്യമന്ത്രി പദം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണു സച്ചിന്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസ് പ്രസിഡന്‍് സ്ഥാനത്തിലേക്ക് മത്സരിക്കാന്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ ഉപാധി വച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് പ്രധാന ഉപാധി. മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വരികയാണെങ്കില്‍ താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രി ആക്കണമെന്നും അശോക് ഗലോട്ട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയാനാണ് അശോക് ഗലോട്ട് ഇത്തരമൊരു ഉപാധി വെച്ചതെന്നാണ് അറിയുന്നത്. പ്രസിഡന്റാകാന്‍ സോണിയ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടെങ്കിലും അന്തിമ തീരുമാനമറിയിക്കാന്‍ ഗെലോട്ട് സമയമെടുക്കുന്നത് രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ തനിക്കുള്ള ശക്തി ചോരാതിരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ കരുതുന്നത്. ഗലോട്ട് പ്രസിഡന്റായാല്‍ ഏറെ നാളായി മോഹിക്കുന്ന മുഖ്യമന്ത്രി പദം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണു സച്ചിന്‍. അതിനും ഗലോട്ട് തടയിട്ടാല്‍, പ്രതിഷേധനീക്കമായി സച്ചിന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല

അതേ സമയം ജി 23 സംഘത്തിന്റെ മുന്‍നിര നേതാവായ ആനന്ദ് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ തരൂര്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനോടു യോജിപ്പാണ്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം തരൂര്‍ ആണ് എടുക്കേണ്ടതെന്ന് ജി 23 വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest