Connect with us

akg centare attack

എ കെ ജി സെന്ററിലെ സ്‌ഫോടന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Published

|

Last Updated

തിരുവനന്തപുരം |  എ കെ ജി സെന്ററില്‍ ബോംബാക്രമണമുണ്ടായ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എ കെ ജി സെന്ററിന്റെ ഗേറ്റിന് സമീപം വാഹനമിറങ്ങി സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി എത്തുകയായിരുന്നു. ഇ പി ജയരാജനടക്കമുള്ള സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരായ ജി ആര്‍ അനില്‍, മുഹമ്മദ് റിയാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ച ശേഷം എ കെ ജി സെന്ററിലേക്ക് പോയ അദ്ദേഹം സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Latest