Kerala
ലോക കേരളസഭയുടെ യു കെ-യൂറോപ്പ് മേഖലാ സമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
ലണ്ടന്‍ | യൂറോപ്പില്‍ പര്യടനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ബ്രിട്ടനില്‍ ലോക കേരളസഭയുടെ യു കെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. നവകേരള നിര്‍മാാണം; പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിര്‍മിതിയും പ്രവാസലോകവും, ലോക-കേരള സഭാ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം; അനുഭവങ്ങളും വെല്ലുവിളികളും എന്നീ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച നടത്തും.
നാളെ മുഖ്യമന്ത്രി കാര്‍ഡിഫ് സര്‍വകലാശാല സന്ദര്‍ശിക്കും. മലയാളി നഴ്സുമാര്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുന്ന തരത്തിലുള്ള കരാറില്‍ മുഖ്യമന്ത്രി ഒപ്പിടും. ചൊവ്വാഴ്ച ബ്രിട്ടനിലെ മലയാളി വ്യാപാരി സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.