Connect with us

Kerala

മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി കേരള ഹൗസില്‍ രാവിലെ ഒമ്പതിനാണ് കൂടിക്കാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി  \ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹി കേരള ഹൗസില്‍ രാവിലെ ഒമ്പതിനാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ചവായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കം വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും.

വയനാടിനായി പ്രഖ്യാപിച്ച 525 കോടിയുടെ സഹായം മാര്‍ച്ച് 31 മുമ്പ് പൂര്‍ണ്ണമായി ചെലഴിക്കാന്‍ സാധിക്കാത്ത സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കും. ഗവര്‍ണറും കേരള ഹൗസിലുണ്ടാകും. കേരളത്തിന്റെ ഒട്ടേറെ സാമ്പത്തിക ആവശ്യങ്ങള്‍ കേരളത്തിന് മുന്നിലുള്ള സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അതേ സമയം ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല

---- facebook comment plugin here -----

Latest