madrassa
അസമില്‍ മദ്‌റസകളുടെ എണ്ണം കുറക്കുമെന്ന് മുഖ്യമന്ത്രി
ഇതിനായി സംസ്ഥാനത്ത് സര്‍വേയും ആരംഭിച്ചിട്ടുണ്ട്.
ഗുവാഹത്തി | അസമില്‍ മദ്‌റസകളുടെ എണ്ണം സര്‍ക്കാര്‍ കുറക്കുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. അതിനാല്‍ മദ്‌റസകളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. മദ്‌റസയില്‍ പൊതു വിദ്യാഭ്യാസം കൊണ്ടുവരുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ന്യൂനപക്ഷ സമുദായവുമായി ചേര്‍ന്നാണ് ഈ പ്രക്രിയ. മദ്‌റസകള്‍ പരിഷ്‌കരിക്കുമെന്നാണ് ഡി ജി പി ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞത്. ചെറിയ മദ്‌റസകള്‍ വലിയവയില്‍ ലയിപ്പിക്കാനുള്ള ചര്‍ച്ചയുമുണ്ട്. മദ്‌റസകള്‍ക്ക് വേണ്ടി ചട്ടം കൊണ്ടുവരികയും ബോര്‍ഡ് രൂപവത്കരിക്കുകയും ചെയ്യും.
ഇതിനായി സംസ്ഥാനത്ത് സര്‍വേയും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ നൂറോളം ചെറു മദ്‌റസകള്‍ വലിയവയില്‍ ലയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----