Connect with us

Kerala

കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍; അറസ്റ്റിലായത് കോംഗോ പൗരന്‍

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന റെംഗാര പോള്‍ 2014-ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്

Published

|

Last Updated

കൊച്ചി |  രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ ഒരാള്‍ കൊച്ചി പോലീസിന്റെ പിടിയില്‍. കോംഗോ പൗരന്‍ റെംഗാര പോളിനെയാണു ബെംഗളൂരു മടിവാളയില്‍നിന്ന് എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന റെംഗാര പോള്‍ 2014-ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്. പിന്നീട് മയക്കുമരുന്ന് വിപണനത്തിലേക്ക് കടക്കുകയായിരുന്നു

കേരളത്തിലേക്ക് പ്രധാനമായും രാസലഹരി എത്തുന്നത് ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വില്‍പന നടത്തിയിട്ടുള്ളത്.കഴിഞ്ഞ മാസം 200 ഗ്രാം എം ഡി എം എ യുമായി വിപിന്‍ എന്നയാളെ അങ്കമാലിയില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലാണ് കോംഗോ പൗരനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും

 

Latest