Connect with us

Kerala

ഡേ കെയറില്‍ നിന്നും അധികൃതര്‍ അറിയാതെ ഇറങ്ങിയ കുട്ടി കിലോമീറ്ററോളം സഞ്ചരിച്ച് വീട്ടിലെത്തി

സംഭവത്തെ തുടര്‍ന്ന് രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.

Published

|

Last Updated

നേമം | രണ്ടു വയസുകാരന്‍ ഡേ കെയറില്‍ നിന്നും അധികൃതര്‍ അറിയാതെ ഇറങ്ങി കിലോമീറ്ററോളം നടന്ന് വീട്ടിലെത്തി. വെള്ളയണി കാക്കാമൂലയിലാണ് സംഭവം. കുട്ടി ഒന്നര കിലോമീറ്ററോളം തനിച്ച് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.

കാക്കാമൂല കുളങ്ങര ജി അര്‍ച്ചന സുധീഷ് ദമ്പതികളുടെ മകന്‍ അങ്കിത്താണ് ഡേ കെയറില്‍ നിന്നും അധ്യാപകര്‍ അറിയാതെ പുറത്തിറങ്ങിയത്. കുട്ടി വഴിയറിയാതെ തപ്പിത്തടഞ്ഞാണ് വീട്ടിലെത്തിയത്. 4 അധ്യാപകരാണ് ഡേ കെയറില്‍ ഉള്ളത്. 3 പേര്‍ സംഭവ സമയം സമീപത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഒരു അധ്യാപിക മാത്രമാണ് ഡേ കെയറില്‍ ഉണ്ടായിരുന്നത്. മുതിര്‍ന്ന കുട്ടികളെ ശുചിമുറിയിലേക്ക് അധ്യാപിക കൊണ്ടുപോയപ്പോഴാണ് രണ്ടുവയസുകാരന്‍ പുറത്തിറങ്ങിയത്.

മാതാപിതാക്കള്‍ ജോലിക്കാരായതിനാലാണ് പകല്‍ സമയത്ത് കുഞ്ഞിനെ ഡേ കെയറില്‍ വിട്ടിരുന്നത്.

 

Latest