Connect with us

child abuse

ആലുവയില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പ്രതിയെക്കുറിച്ചു സൂചല ലഭിച്ചതായി പോലീസ്

Published

|

Last Updated

കൊച്ചി | ആലുവയില്‍ അതിഥി തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തന്‍ പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.

മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ പെണ്‍കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
സമീപ വാസിയാണ് ഈ ക്രൂരത ചെയ്തതെന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രിയില്‍ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന്റെ ആഘാതം മാറുന്നതിനു മുമ്പാണു കുഞ്ഞിനെതിരായ മറ്റൊരു ക്രൂരതയുടെ വിവരം പുറത്തുവരുന്നത്.

 

Latest