Connect with us

balavakasa commission

പെരുമഴയത്ത് ഉപജില്ലാ സ്‌കൂള്‍ മീറ്റ് നടത്തിയതിന് ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | പെരുമഴയത്ത് ഉപജില്ലാ സ്‌കൂള്‍ മീറ്റ് നടത്തിയതിന് ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്. മീറ്റ് നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഇന്നലെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപി ച്ചിരുന്നു. മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്ന കാരണം പറഞ്ഞ് സ്‌കൂള്‍ മീറ്റ് നിര്‍ത്താന്‍ അധി കൃതര്‍ തയ്യാറായില്ല. വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നായിരുന്നു ഓട്ടമത്സരം നടന്നത്. 200 ലധികം കുട്ടികളാണ് അത്ലറ്റിക് മീറ്റിനെത്തിയത്.

കനത്ത മഴ രാവിലെ മുതല്‍ പെയ്തിട്ടും കുട്ടികള്‍ നനഞ്ഞ് വിറച്ച് നില്‍ക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാന്‍ തയ്യാറാവാതിരുന്നതാണ് കേസിനാധാരമായത്. 400 മീറ്റര്‍, 1500 മീറ്റര്‍, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നില്‍ക്കുന്ന കുട്ടികളെ കൊ ണ്ട്  വീണ്ടും മത്സരം നടത്താന്‍ അധികൃതര്‍ തയ്യാറായതോടെയാണ് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്. ഇന്നലെ തുടങ്ങിയ സ്‌കൂള്‍ മീറ്റ് ഇന്ന് അവസാനിക്കേണ്ടതാണ്.

 

Latest