Connect with us

Kerala

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ മിന്നലേറ്റു; യുവതിക്ക് കേള്‍വി ശക്തി നഷ്ടമായി

വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് മിന്നലേറ്റത്.

Published

|

Last Updated

തൃശൂര്‍ |  തൃശൂരില്‍ മിന്നലേറ്റ് യുവതിയുടെ കേള്‍വി ശക്തി നഷ്മായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി ഐശ്വര്യയുടെ ഇടതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടമായത്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലേറ്റ് അമ്മയും കുഞ്ഞും തെറിച്ചു വീണു.ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ ഇരിങ്ങാലക്കുല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം കുഞ്ഞിന് പരുക്കേറ്റിട്ടില്ല.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ടിക് ഉപകരണങ്ങള്‍ കത്തി നശിച്ചു