Connect with us

punjab blast

ലുധിയാന നഗരത്തില്‍ അടുത്തമാസം 13വരെ നിരോധനാജ്ഞ

കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് നടപടി

Published

|

Last Updated

ചണ്ഡിഗഢ് | പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ. ജനുവരി 13 വരെയാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നഗരത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് മുമ്പാകെ കനത്ത സുരക്ഷ ഒരുക്കി. നഗരത്തില്‍ പോലീസ് പരിശോധനയും കര്‍ശനമാക്കും.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപത്തായാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ശുചിമുറി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം പൂര്‍ണമായി ഒഴിപ്പിച്ചു.
എന്‍ ഐ എ, ഫോറന്‍സിക് സംഘങ്ങള്‍ പരിശോധന നടത്തി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ചരണ്‍ജീത്ത് ഛന്നിയും ഉപമുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദര്‍ശിച്ചു.

 

 

 

Latest