Connect with us

Ongoing News

ആദ്യ തറാവീഹിന്റെ ആത്മനിർവൃതിയിൽ വിശ്വാസികളാൽ നിറഞ്ഞ് പ്രവാചക നഗരി

പള്ളി നിറഞ്ഞതോടെ ആദ്യദിന തറാവീഹിൽ മസ്ജിദുന്നബവിയുടെ തിരുമുറ്റത്താണ് വിശ്വാസികൾ നിസ്കാരത്തിൽ പങ്കെടുത്തത്.

Published

|

Last Updated

മദീന | പുണ്യ റമസാൻ ആഗതമായതോടെ ആദ്യ ദിനത്തിലെ തറാവീഹിൽ പ്രവാചക നഗരിയായ മദീനയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ. പള്ളി നിറഞ്ഞതോടെ ആദ്യദിന തറാവീഹിൽ മസ്ജിദുന്നബവിയുടെ തിരുമുറ്റത്താണ് വിശ്വാസികൾ നിസ്കാരത്തിൽ പങ്കെടുത്തത്.

വിശ്വാസികളെ  കണക്കിലെടുത്ത് മസ്ജിദുന്നബവിയിലെ മുഴുവൻ വാതിലുകളും നേരത്തേ തന്നെ തുറന്നിരുന്നു. റമസാൻ 30 വരെ പള്ളി പൂർണമായും വിശ്വാസികൾക്ക് തുറന്ന് നൽകും. ആരോഗ്യ സുരക്ഷ  മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിന്റെ  ഭാഗമായി ഈ വർഷം നോമ്പുതുറക്ക് റൊട്ടി, ചീസ് തുടങ്ങിയ  ഭക്ഷണങ്ങളാണ് അനുവദനീയമെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് അറിയിച്ചു.