Connect with us

From the print

നഗരി ഉണർന്നു; കേരള യുവജന സമ്മേളന പന്തലിന് കാൽനാട്ടി

എത്തുക 10,000 സ്ഥിരം പ്രതിനിധികൾ

Published

|

Last Updated

തൃശൂർ | ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ ആമ്പല്ലൂരിൽ 27,28,29 തീയതികളിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പന്തൽ കാൽ നാട്ടൽ കർമം പ്രൗഢമായി. എസ് വൈ എസ് പ്ലാറ്റിനം ഇയറിന് സമാപനം കുറിച്ച് നടക്കുന്ന യുവജന സമ്മേളനത്തിന്റെ പന്തലിന് സമുന്നതരായ പ്രാസ്ഥാനിക നേതാക്കളുടേയും നൂറ് കണക്കിന് പ്രവർത്തകരുടേയും സാന്നിധ്യത്തിലാണ് കാൽനാട്ടിയത്. ചടങ്ങിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. എസ് വൈ എസ് സംസ്ഥാന ജന.സെക്രട്ടറി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, മജീദ് കക്കാട്, സി പി സൈതലവി ചെങ്ങര സംസാരിച്ചു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി.
10,000 സ്ഥിരം പ്രതിനിധികളും മൂന്ന് ലക്ഷം സന്ദർശകരുമെത്തുന്ന നഗരിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സമ്മേളന പരിപാടികൾക്ക് പുറമെ വിവിധതരം എക്സ്പോകൾ, പുസ്തകലോകം, എജ്യു സൈൻ തുടങ്ങിയ അനുബന്ധ പരിപാടികൾക്ക് കൂടി ആവശ്യമായ ഒന്നര ലക്ഷം സ്‌ക്വയർ ഫീറ്റിലാണ് പന്തൽ. ഒമ്പത് കേന്ദ്രങ്ങളിൽ പ്രത്യേകം നിശ്ചയിച്ച് നൽകിയ മഖാമുകളിലെ സിയാറത്തിനു ശേഷമാണ് പ്രവർത്തകരും സംഘടനാ സാരഥികളും നഗരിയിലെത്തിയത്.

Latest