Connect with us

Kerala

അവഗണിക്കുന്നുവെന്ന വാദം അന്നം കഴിക്കുന്നവര്‍ വിശ്വസിക്കില്ല; അവസരം തന്നാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് മോചിപ്പിക്കും: എ പി അബ്ദുള്ളക്കുട്ടി

ധനമന്ത്രി കെ എന്‍ ബാലഗോപാലിന് സാമ്പത്തികശാസ്ത്രം അറിയില്ലെന്നും അബ്ദുള്ളക്കുട്ടി

Published

|

Last Updated

കോഴിക്കോട്  |  സംസ്ഥാനത്ത് നടക്കുന്ന റെയില്‍വേ വികസനം കേന്ദ്രം പരിഗണനയുടെ  ഉദാഹരണമെന്ന് ബിജെപി നേതാവ്   എ പി അബ്ദുള്ളക്കുട്ടി . കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അന്നം കഴിക്കുന്നവര്‍ വിശ്വസിക്കില്ലെന്നും  കോഴിക്കോട് മാധ്യമങ്ങളോട്  സംസാരിക്കവെ അബ്ദുള്ളക്കുട്ടി പറഞ്ഞു

കടം വാങ്ങുന്ന ഭരണകൂടമല്ല കാഴ്ചപ്പാടുള്ള ഭരണകൂടമാണ്  വേണ്ടത്. ബിജെപിക്ക് അവസരം തന്നാല്‍ കേരളത്തെ കടക്കെണിയില്‍ നിന്നും  മോചിപ്പിക്കാനാകും. ധനമന്ത്രി കെ എന്‍ ബാലഗോപാലിന് സാമ്പത്തികശാസ്ത്രം അറിയില്ലെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു