Connect with us

National

പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സഹപാഠി ട്രയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്‌

Published

|

Last Updated

ഹൈദരാബാദ് | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പതിനേഴുകാരനായ സഹപാഠി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അമ്പാര്‍പ്പേട്ടിലാണ് സംഭവം. പെണ്‍കുട്ടിയെ പ്രതി നിരന്തരം ശല്ല്യം ചെയ്യാറുണ്ടായിരുന്നു.പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതിനു പിന്നിലെ കാരണമെന്നാണ് പറയുന്നത്.

വ്യാഴാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് പ്രതി കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ മറ്റൊരു പെണ്‍കുട്ടിക്കും ആക്രമണത്തില്‍ പരിക്കേറ്റു.ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയില്‍ പ്രതി ട്രയിനിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

Latest