Connect with us

Kerala

വസ്ത്രവ്യാപര ഉടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു

ചേര്‍ത്തല എക്‌സറേ കവലയ്ക്ക് സമീപമുള്ള ലാദെല്ല എന്ന വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് രാജി.

Published

|

Last Updated

ആലപ്പുഴ | ചേര്‍ത്തലയില്‍ വസ്ത്രവ്യാപര ഉടമ സ്വന്തം സ്ഥാപനത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. തണ്ണീര്‍മുക്കം 21ാം വാര്‍ഡില്‍ രാജിയാണ് മരിച്ചത്. ചേര്‍ത്തല എക്‌സറേ കവലയ്ക്ക് സമീപമുള്ള ലാദെല്ല എന്ന വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് രാജി. ഭര്‍ത്താവ് റാം മഹേഷുമായുള്ള കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.

ബുധനാഴ്ച രാത്രി ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് രാജി വീട് വിട്ടിറങ്ങി രാത്രി തുണിക്കടയില്‍ എത്തുകയും തൂങ്ങി മരിക്കുകയുമായിരുന്നു. യുവതി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

Latest