Connect with us

pinarayi vijayan

വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ വിരട്ടാന്‍ നോക്കണ്ടെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന് അനാവശ്യ ദുര്‍വാശി ഇല്ലെന്നും വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Published

|

Last Updated

പാലക്കാട് | വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാന്‍ ബി ജെ പി നീക്കം നടത്തുന്നു. എല്‍ ഡി എഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നേത് കാലത്താണ് വികസനം വരേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

വികസന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകതന്നെ ചെയ്യും. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് വികസനം നടക്കേണ്ട്. നാട് മുന്നോട്ട് പോകണം. നാടിന് എതിരായ ശക്തികള്‍ക്ക് മാത്രമേ കെ-റെയിലിന് എതിരെ നില്ക്കാനാവു. സര്‍ക്കാരിന് അനാവശ്യ ദുര്‍വാശി ഇല്ലെന്നും വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest