Connect with us

Kerala

പീഡനകേസില്‍ കോച്ച് മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല;  വിശദീകരണവുമായി കെസിഎ

മനുവിനെ തിരിച്ചെടുത്ത നടപടിയില്‍ അസോസിയേഷന് വീഴ്ച സംഭവിച്ചെന്നും മാപ്പ് പറയുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍

Published

|

Last Updated

തിരുവനന്തപുരം | ലൈംഗിക പീഡനകേസ് പ്രതിയായ കോച്ച് മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കെസിഎ. അത്തരത്തിലൊരാളെ സംരക്ഷിക്കേണ്ട ആവശ്യം അസോസിയേഷനില്ലെന്നും കെസിഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മനുവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ക്രിക്കറ്റ് കോച്ച് ആയി തുടരാന്‍ അനുവദിച്ചത് വീഴ്ചയാണെന്ന് കെസിഎ ഭാരവാഹികള്‍ സമ്മതിച്ചു. ചില കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് മനുവിനെ തിരിച്ചെടുത്തതെന്നും മനുവിന്റെ കോച്ചിങ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുമെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. 2022ലാണ് മനുവിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്.  അന്ന് രക്ഷിതാക്കളോ കുട്ടികളോ ആരും തന്നെ മനുവിനെതിരെ മൊഴി നല്‍കിയിരുന്നില്ല. പകരം മനുവിന് അനുകൂലമായാണ് മൊഴി നല്‍കിയത്.

ചൈല്‍ഡ് ലൈനും പൊലീസും അന്വേഷണം നടത്തിയപ്പോഴാണ് കേസില്‍ സത്യം പുറത്തുവന്നതെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തത്. ആ സമയത്ത് ചില കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടായിരുന്നു. മനുവിനെ തിരിച്ചെടുത്ത നടപടിയില്‍ അസോസിയേഷന് വീഴ്ച സംഭവിച്ചെന്നും മാപ്പ് പറയുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Latest