Alappuzha
സങ്കടവുമായെത്തിയ അഞ്ചാം ക്ലാസുകാരിക്ക് യൂനിഫോം സമ്മാനിച്ച് കലക്ടര്‍
ബൈപ്പാസ് നിര്‍മാണത്തെ തുടർന്നുള്ള പൊടിശല്യം കാരണം യൂനിഫോം ചീത്തയായി പോകുന്നെന്നായിരുന്നു പരാതി.

ആലപ്പുഴ | സ്‌കൂളില്‍ പോകാൻ നല്ല യൂനിഫോമില്ലെന്ന സങ്കടവുമായി കലക്ടറേറ്റില്‍ എത്തിയ വിദ്യാര്‍ഥിനിക്ക് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ പുത്തന്‍ യൂനിഫോം സമ്മാനിച്ചു. ആലപ്പുഴ ഇ എസ് ഐ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഞ്ചാം ക്ലാസുകാരിയാണ് പരാതിയുമായി കലക്ടറെ കാണാനെത്തിയത്.
ആലപ്പുഴ ബൈപ്പാസിൻ്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പൊടിശല്യം കാരണം യൂനിഫോമും മറ്റ് വസ്ത്രങ്ങളും വളരെ വേഗം ചീത്തയായി പോകുന്നു എന്നതായിരുന്നു പരാതി.
ഇതേത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ വിദ്യാര്‍ഥിനിക്ക് പുതിയ യൂനിഫോം വാങ്ങി നല്‍കിയത്. കലക്ടറുടെ ക്യാമ്പ് ഹൗസില്‍ വെച്ചാണ് പുതിയ വസ്ത്രങ്ങള്‍ കൈമാറിയത്.
---- facebook comment plugin here -----