Connect with us

Organisation

കലാലയം സാംസ്‌കാരിക വേദി സോണ്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു

ദോഹ സോണില്‍ അല്‍ സദ്ദ് സെക്ടറും, അസീസിയ സോണില്‍ ഐന്‍ ഖാലിദ് സെക്ടറും, എയര്‍പോര്‍ട്ട് സോണില്‍ ഹിലാല്‍ സെക്ടറും, നോര്‍ത്ത് സോണില്‍ മദീന ഖലീഫ സെക്ടറും വിജയികളായി.

Published

|

Last Updated

ദോഹ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ന്റെ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പ്രവാസി സാഹിത്യോത്സവ് പതിനാലാമത് എഡിഷന്‍ ഖത്വറിലെ നാലു സോണുകളിലും സമാപിച്ചു.

ദോഹ, അസീസിയ, എയര്‍പോര്‍ട്ട്, നോര്‍ത്ത് എന്നീ സോണുകളില്‍ നടത്തിയ പരിപാടികളില്‍ 75 ല്‍ പരം മത്സര ഇനങ്ങളില്‍ 15 സെക്ടറുകളില്‍ നിന്ന് മത്സരിച്ചു വിജയികളായവരാണ് പങ്കെടുത്തത്. ഖത്വറിലെ വിവിധ സംഘടനാ, സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത സാഹിത്യോത്സവുകളില്‍ ദോഹ സോണില്‍ അല്‍ സദ്ദ് സെക്ടറും, അസീസിയ സോണില്‍ ഐന്‍ ഖാലിദ് സെക്ടറും, എയര്‍പോര്‍ട്ട് സോണില്‍ ഹിലാല്‍ സെക്ടറും, നോര്‍ത്ത് സോണില്‍ മദീന ഖലീഫ സെക്ടറും വിജയികളായി.

നവംബര്‍ 15 ന് വിപുലമായി സംഘടിപ്പിക്കുന്ന ഖത്വര്‍ നാഷനല്‍ സാഹിത്യോത്സവോടു കൂടി ഈ വര്‍ഷത്തെ സാഹിത്യോത്സവ് കാമ്പയിന്‍ അവസാനിക്കും.

 

Latest