Connect with us

National

കോളേജ് പ്രിന്‍സിപ്പാളിനെ പൂര്‍വവിദ്യാര്‍ത്ഥി തീകൊളുത്തിക്കൊന്നു

പാസായ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് കോളേജ് അധികൃതര്‍ കൈമാറുന്നില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതി

Published

|

Last Updated

ഇന്‍ഡോര്‍| പൂര്‍വവിദ്യാര്‍ത്ഥി തീകൊളുത്തിയതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ മരിച്ചു. മധ്യപ്രദേശില്‍ ഇന്‍ഡോറിലെ ഒരു സ്വകാര്യ ഫാര്‍മസി കോളേജില്‍ തിങ്കളാഴ്ച്ചയാണ് സംഭവം.

പ്രിന്‍സിപ്പല്‍ ഡോ. വിമുക്ത ശര്‍മ്മയെ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവ (24) ആണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ശ്രീവാസ്തവ കോളേജ് പരിസരത്താണ് സംഭവമെന്നും പ്രിൻസിപ്പലിന് 80 ശതമാനം പൊള്ളലേറ്റുവെന്നും പോലീസ് സൂപ്രണ്ട് ഭഗവത് സിംഗ് വിര്‍ദെ പറഞ്ഞു. തിങ്കളാഴ്ച അറസ്റ്റിലായ പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പ്രതിക്കെതിരെ നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ പ്രിന്‍സിപ്പലിന്റെ മരണത്തിന് ശേഷം എഫ് ഐ ആറിൽ കൊലപാതകക്കുറ്റം ചേര്‍ത്തു.

2022 ജൂലൈയില്‍ പാസായ ബിഫാം പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് ബിഎം കോളേജ് അധികൃതര്‍ കൈമാറുന്നില്ലെന്ന് ചോദ്യം ചെയ്യലില്‍ ശ്രീവാസ്തവ പോലീസിനോട് പറഞ്ഞതായി വിര്‍ദെ പറഞ്ഞു. എന്നാല്‍, ശ്രീവാസ്തവയുടെ വാദം തെറ്റാണെന്നും അയാൾക്ക് ക്രിമിനല്‍ പ്രവണതയുണ്ടെന്നും കോളേജ് മാനേജ്മെന്റ് പറഞ്ഞു.

 

Latest