Connect with us

National

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണം: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു

കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്നത് സുതാര്യതയും പൊതു ഉത്തരവാദിത്തവും വര്‍ധിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീംകോടതി കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ കത്ത്. കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്നത് സുതാര്യതയും പൊതു ഉത്തരവാദിത്തവും വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തെഴുതിയത്.

ഇത്തരമൊരു കാര്യത്തിന് സര്‍ക്കാര്‍ കത്തയച്ചത് അപകടകരമായ സാഹചര്യമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.