National
പ്രതിമാസം ഒരു കോടി ഡോസ് സൈക്കോവ് ഡി വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് കമ്പനി
12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ വാക്‌സിന്‍ സ്വീകരിക്കാം.
ന്യൂഡല്‍ഹി | ഇന്ത്യയില്‍ പുതുതായി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡി വാക്‌സിന്‍ പ്രതിമാസം ഒരു കോടി ഡോസ് ഉത്പാദിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍. ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.
കൊവാക്‌സിന് ശേഷം രാജ്യത്ത് അടിയന്തിര ഉപയോഗ അനുമതി ലഭിക്കുന്ന തദ്ദേശീയ വാക്‌സിനാണ് സൈക്കോവ് ഡി. ഡി സി ജി ഐ അനുതി ലഭിക്കുന്ന രാജ്യത്തെ ആറാമത്തെ വാക്‌സിന്‍. മനുഷ്യരില്‍ ഉപയോഗിക്കുന്ന ആദ്യ ഡി എന്‍ എ വാക്‌സിനെന്ന പ്രത്യേകതയുമുണ്ട്.
12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ വാക്‌സിന്‍ സ്വീകരിക്കാം. നിലവില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് രാജ്യത്ത് ലഭ്യമാകുന്ന ആദ്യ വാക്‌സിന്‍ കൂടിയാണ് സൈക്കോവ് ഡി.
സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്‌സീന്റെ പ്രത്യേകത. മറ്റ് വാക്‌സിനുകളില്‍ നിന്ന് വിത്യസ്തമായി ഒരാള്‍ക്ക് മൂന്ന് ഡോസ്നല്‍കണം 66.6 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി. 28,000 ത്തിലധികം പേരില്‍ പരീക്ഷണം നടത്തിയതാതായണ് കമ്പനിയുടെ അവകാശവാദം.