Connect with us

Kerala

പി സി ജോര്‍ജിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് പരാതിക്കാരി

എന്നോട് അവിടേയും ഇവിടേയും വരാന്‍ പറഞ്ഞിട്ടുള്ളത് ടെലിഫോണ് സംഭാഷണങ്ങളിലുണ്ട്

Published

|

Last Updated

കൊച്ചി | മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെതിരായ ലൈംഗിക പീഡനപരാതിയില്‍ തന്റെ കൈയില്‍ കൃത്യമായ തെളിവുണ്ടെന്ന് പരാതിക്കാരി. എന്താണ് ചെയ്തതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നോട് അവിടേയും ഇവിടേയും വരാന്‍ പറഞ്ഞിട്ടുള്ളത് ടെലിഫോൺ സംഭാഷണങ്ങളിലുണ്ട്. അവയെല്ലാം റെക്കോഡ് ആണെന്നും അവർ പറഞ്ഞു.

തൃക്കാക്കര തിരഞ്ഞെടുപ്പിനിടെ പിസി ജോര്‍ജ്ജ് എന്നെ ഈരാറ്റുപ്പേട്ടയിലെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. പിസി ജോര്‍ജ്ജ് ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യല്ലിന് വരുന്നുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. സംഭവം നടന്നത് മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു.അതിനാലാണ് മ്യൂസിയം സ്റ്റേഷനില്‍ തന്നെ പരാതി കൊടുത്തത്.164 എ പ്രകാരം രഹസ്യമൊഴി നല്‍കിയ ആളാണ് ഞാന്‍. കോടതി മുന്‍പാകെ ഒപ്പിട്ട് നല്‍കിയ മൊഴിയാണത്. അതില്‍ മാറ്റിപ്പറഞ്ഞാല്‍ കോടതിക്ക് മുന്നില്‍ ഉത്തരവാദിത്തം പറയേണ്ടത് ഞാനാണ്. സ്വര്‍ണക്കടത്ത് കേസില്‍ എനിക്ക് യാതൊരു പങ്കുമില്ല.

യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്തതിന്റെ പേരില്‍ എന്നെ വലിയ രീതിയില്‍ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരുണ്ട്. പിസി ജോര്‍ജ്ജ് എന്റെ ശത്രുവല്ല.ഷോണ് ജോര്‍ജ്ജ് പറയുന്നത് ശരിയാണ്. പിസിയോട് നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്ത ആളാണ് ഞാന്‍. പക്ഷേ ഷോണിനറയില്ല എന്നോട് വ്യക്തിപരമായി അദ്ദേഹം എങ്ങനെയാണ് പെരുമാറിയത് എന്ന്. സ്വപ്നയും സരിതയും എല്ലാം വീട്ടില്‍ വന്നിട്ടുണ്ടെന്ന് ജോര്‍ജ്ജിന്റെ ഭാര്യ ഇന്നു പറഞ്ഞു. അപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുന്നു ഞങ്ങള്‍ക്കെല്ലാം ആ വീട്ടില്‍ വരാന്‍ അവസരമുണ്ടായിരുന്നു എന്ന്. സ്വര്‍ണക്കടത്ത് കേസില്‍ എന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു പിസി ജോര്‍ജെന്നും പരാതിക്കാരി പറഞ്ഞു.

Latest