Kerala
ലൈംഗിക പീഡനക്കേസില്‍ ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി
ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു.
കൊച്ചി | ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹരജിയില്‍ പറയുന്നു. ഹരജി ജൂലൈ ഒന്നിന് കോടതി പരിഗണിക്കും.
കേസില്‍ ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം. 2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു
---- facebook comment plugin here -----