Connect with us

Kerala

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ല; താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം: ആലുവയിലെ നടി

എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി പറഞ്ഞു.

Published

|

Last Updated

കൊച്ചി | നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ നടി എത്തിയിരിക്കുന്നത്. പരാതിയുമായി മുന്നോട്ട് പോകുമെന്നും തനിക്ക് നീതി വേണമെന്നും നടി വ്യക്തമാക്കി.

താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം.എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎല്‍എ ,എ മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയത്.ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിവെടുത്തല്‍.

കേസില്‍ സര്‍ക്കാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് നടി നേരത്തെ വ്യക്തമാക്കിയത്.

Latest